തിരുവനന്തപുരം: പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പോളിങ് ശതമാനത്തില്‍ വലിയ താഴ്ചയാണ് സംഭവിച്ചത്. കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 2019 നെ അപേക്ഷിച്ച് 7% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് 70.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 77.84 ശതമാനമായിരുന്നു പോളിങ്ങ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 19,522,259 പേര് വോട്ട് രേഖപ്പെടുത്തി. ഇതില്‍ 9359093 പുരുഷന്മാരും 10,163,023 പേര് സ്ത്രീകളുമാണ്. 96.76 ശതമാനം പുരുഷന്മാരും 70.90 ശതതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണ കേരളത്തില്‍ അരങ്ങേറിയത്. എന്നാല്‍ ഈ ആവേശം വോട്ടായി മാറിയില്ലെന്നത് മുന്നണികളില്‍ ആശങ്കയ്ക്ക് ഇടായാക്കിയിട്ടുണ്ട്. വോട്ടിങ് ശതമാനത്തിലുള്ള ഇടിവില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ആശങ്കയിലാണ്.
പോളിങ് ശതമാനം താഴോട്ട്