മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജസ്ഥാനില്‍ ലോക്സഭ തിരഞ്ഞെടപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

രാജ്യത്തിന്റെ സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന അവര്‍ക്ക് നല്‍കുമെന്നും ഉള്ള പ്രസംഗമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെഭാഗത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

 

മുസ്ലിം വിദ്വേഷ പ്രസംഗം മോദിയോട് വിശദീകരണം തേടി
തിരഞ്ഞെടുപ്പ് കമ്മീഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *