ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ ലൂണിലിവര്‍. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഹോര്‍ലിക്സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റിയത്.
ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരമുള്ള ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേര് മാറ്റം.പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം.

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.

 

 

 

 

ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ ഒഴിവാക്കി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Share

Leave a Reply

Your email address will not be published. Required fields are marked *