കോഴിക്കോട്: കേന്ദ്രത്തിലെ മോദി സര്‍ക്കാരും സംസ്ഥാനത്തെ പിണറായി വിജയന്‍ സര്‍ക്കാരും തുടര്‍ന്ന് വരുന്ന ജനദ്രോഹ നടപടിക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷവും പ്രതിഷേധവും സംസ്ഥാനത്തെ 20 പാര്‍ലമെന്റ് സീറ്റകളിലും യു.ഡി.എഫിനനുകൂലമായ തരംഗമായി മാറിയിരിക്കുകയാണെന്ന് നവ ജനശക്തി കോണ്‍ഗ്രസ്സ് ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി യും എല്‍. ഡി. എഫ് ഉം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ബഹുദൂരം പിന്നോട്ട് പോയി യുവജനങ്ങളേയും, കര്‍ഷകരേയും, സ്ത്രീ സമൂഹത്തേയും, തൊഴിലാളികളേയും, വിദ്യാര്‍ത്ഥികളേയും കേരളീയ സമൂഹത്തേയും വഞ്ചിച്ച, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനരോക്ഷം ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായി വിസ്മയകരമായ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.