കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 89 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് 26ന് വിധിയെഴുതുന്നത്.
കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും, ബീഹാര്‍ 5, ഛത്തീസ്ഗഡ് 3, കര്‍ണാടക 14, മധ്യപ്രദേശ് 7, ഉത്തര്‍ പ്രദേശ് 8, ബംഗാള്‍ 3, മഹാരാഷ്ട്ര 8, രാജസ്ഥാന്‍ 13, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള സീറ്റുകള്‍. ത്രിപുര 1, ജമ്മുകശ്മീര്‍ 1 അസം 5 എന്നിവയാണ് 26ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. 26ന് മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ സീറ്റുള്ളതും കേരളത്തില്‍ തന്നെ. 89 മണ്ഡലങ്ങളില്‍ 1206 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ എതിരാളി സി.പി.ഐ ദാശീയ നേതാവ് ആനിരാജയാണ്. കര്‍ണാടക മുന്‍ മുഖ്യന്‍ എച്ച്ഡി കുമാരസ്വാമി, ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യ, കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്, ഹേമമാലിനി, അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ ്‌ഗെഹ്ലോട്ട്, കെ.സി.വേണുഗോപാല്‍, ശശി തരൂര്‍, രാജീവ് ചന്ദ്ര ശേഖര്‍ എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രമുഖര്‍.