പഴയതലമുറയുടെ ത്യാഗമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് എല്ലാവരും ഓര്‍ക്കണം;സി.കെ.പത്മനാഭന്‍ 

പഴയതലമുറയുടെ ത്യാഗമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് എല്ലാവരും ഓര്‍ക്കണം;സി.കെ.പത്മനാഭന്‍ 

കോഴിക്കോട്: പഴയതലമുറയുടെ ത്യാഗമാണ് ബിജെ പിയെ അധികാരത്തിലെത്തിച്ചതെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് ബി .ജെ.പി. ദേശീയസമിതി അംഗം സി.കെ.പത്മനാഭന്‍.
പഴയകാല തിരഞ്ഞെടുപ്പനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ സി.കെ.പത്മനാഭന്‍.തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓര്‍മ്മകള്‍പോലും ഇന്നും നല്‍കുന്ന ഊര്‍ജം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത്.അദ്വാനിയെന്നാല്‍ ലാല്‍കൃഷ്ണ അദ്വാനിയാണെന്ന് അവരോട് എടുത്തുപറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവര്‍ഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

 

 

 

പഴയതലമുറയുടെ ത്യാഗമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് എല്ലാവരും ഓര്‍ക്കണം;സി.കെ.പത്മനാഭന്‍

Share

Leave a Reply

Your email address will not be published. Required fields are marked *