കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായ് റോഡ് ശാഖയില്‍ അര്‍ബുദ രോഗപരിപാലനത്തിനായി കാന്‍സര്‍ സ്‌പെഷ്യല്‍ ഒ. പി. ആരംഭിച്ചു. ഒ. പി യുടെ ഉദ്ഘാടനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയര്‍ നിര്‍വ്വഹിച്ചു. ആര്യവൈദ്യശാല സി. ഇ. ഒ. കെ. ഹരികുമാര്‍, റിട്ടയേര്‍ഡ് ജോയന്റ് കമ്മീഷണര്‍ (കസ്റ്റംസ് & സെന്‍ട്രല്‍ എക്‌സൈസ്) രാധാകൃഷ്ണന്‍ ഐ. ആര്‍. എസ്., ആര്യവൈദ്യശാല ജോയന്റ് ജനറല്‍ മാനേജര്‍ (സി. എ.) പി. രാജേന്ദ്രന്‍, കാന്‍സര്‍ ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റ് ആയ ഡോ. കെ. എം. മധു (ചീഫ് മെഡിക്കല്‍ ഓഫീസര്‍), കോഴിക്കോട് കല്ലായ് റോഡ് ബ്രാഞ്ചിലെ മാനേജരും സീനിയര്‍ ഫിസിഷ്യനുമായ ഡോ. പി. വി. രവീന്ദ്രന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ബബിത കുമാരി, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറായ ഡോ. രേഷ്മ കണ്ണോത്ത്, ജീവനക്കാര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്യാന്‍സര്‍ സ്‌പെഷ്യല്‍ ഒ. പി. എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും. രോഗ പരിശോധനയ്ക്ക് മുന്‍കുട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഡോ. കെ. എം. മധുവിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ച് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ ഡോ. പി. വി. രവീന്ദ്രന്‍, ഡോ. വി. ബബിത കുമാരി, ഡോ. രേഷ്മ കണ്ണോത്ത് എന്നിവരുടെ സേവനം ആഴ്ച മുഴുവന്‍ ലഭ്യവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0495 – 2302666, 2304666 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.