തിരുവനന്തപുരം: ടിപ്പറുകളുടെ അമിത വേഗതക്ക് കര്‍ശന നിയന്ത്രണവുമായി ഗതാഗത മന്ത്രിയുടെ നിര്‍ദേശം. അമിത വേഗം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതും മുഖ്യമായും പരിശോധിക്കാന്‍ എല്ലാ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റുകള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് നിരവധി അപകടങ്ങളാണ് ടിപ്പറുകളുടെ അമിതവേഗം കാരണം സംഭവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ തീരുമാനം.ആദ്യഘട്ടത്തില്‍ കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ മറ്റുജില്ലകളിലെ ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കി.