ന്യൂഡല്‍ഹി: ഹിന്ദു-മുസ്ലിം പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടത്തിയ റാലിയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയാണ്് ഇതത്രം വര്‍ഗീയ പരാമര്‍ശത്തിന് പിന്നിലെന്ന് കോണ്‍ഗ്‌സ് ആരോപിച്ചു. . സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ 140 കോടി ജനങ്ങള്‍ ഇനി ഈ നുണയുടെ ഇരകളാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്രമോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.