വാഷിങ്ടണ്‍: ഗസ്സയിലെയും ഇസ്രായേയിലെയും സംഘര്‍ഷം മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക വളര്‍ച്ച കുറക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ഏഫ്രിക്ക എന്നിവിടങ്ങളിലെ വളര്‍ച്ചയുടെ തോത് ഐ.എം.എഫ് 2.7 ശതമാനമായി കുറച്ചു. സംഘര്‍ഷം നീണ്ടുനില്‍ക്കുന്നതും കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതും പ്രശ്‌നം രൂക്ഷമാക്കും’ -വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള യു.എന്‍ സാമ്പത്തിക ഏജന്‍സി പറഞ്ഞു.
സുഡാനിലെ യുദ്ധം, ചെങ്കടലിലെ കപ്പല്‍ ഗതാഗത പതിസന്ധി, എണ്ണ ഉല്‍പ്പാദനത്തിലെ കുറവ്, വെസ്റ്റ് ബാങ്കിലെ അക്രമം എന്നിവയെല്ലാം വളര്‍ച്ചാ നിരക്ക് കുറക്കാന്‍ കാരണമായി. 2025ഓടെ ഈ പ്രശ്‌നങ്ങള്‍ ലഘൂകരിച്ചാല്‍ വളര്‍ച്ചാ നിരക്ക് 4.2 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
ഗസ്സയിലെയും ഇസ്രായേലിലെയും സംഘര്‍ഷം
മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക
വളര്‍ച്ചക്ക് ദോഷം ഐ.എം.എഫ്