ചൈന: രാജ്യത്തെ ഐ ഫോണുകളില്‍ നിന്ന് വാട്സ്ആപ്പും ത്രെഡും നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍ നിന്ന് വാട്ട്‌സ്ആപ്പ്, ത്രെഡ് ആപ്പുകള്‍ മെറ്റ നീക്കം ചെയ്തു.
ചൈനയും അമേരിക്കയും സാങ്കേതികവിദ്യയിലുള്ള തമ്മിലടിയുടെ ഫലമായിട്ടാണ് ചൈനയടെ പുതിയ നീക്കം. ദശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്. ഐ ഫോണുകളുടെ വലിയ വിപണിയാണ് ചൈന. എന്നാല്‍, വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്നും ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചാണ് ആപ്പിള്‍ ചൈനയുടെ നിര്‍ദേശം അനുസരിച്ചത്. എന്നാല്‍, ഈ ആപ്പുകള്‍ക്കു പുറമെ ആപ്പ് സ്റ്റോറില്‍ നിന്ന് സിഗ്നല്‍, ടെലിഗ്രാം എന്നിവയും ആപ്പിള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സിഗ്‌നല്‍ യുഎസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനി ആണെങ്കില്‍ ടെലഗ്രാമിന്റെ ആസ്ഥാനം ദുബായ് ആണ്.
ആപ്പ് ഫിഗേഴ്സിന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 2017ന് ശേഷം ഐ ഫോണുകളില്‍ വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഒന്നരക്കോടി ഉപയോക്താക്കളാമ്. ത്രെഡിന്റെ ഡൗണ്‍ലോഡ് 470,000 ആണ്.