തൃശൂര്‍:മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തൃശൂര്‍ പൂരത്തിന്റെ വിളംബരം അറിയിച്ച് നൈതലക്കാവ് ഭഗവതി മടങ്ങി. എറണാകുളം ശിവകുമാര്‍ കൊമ്പന്റെ ശിരസിലേറി ഭഗവതി തെക്കെ ഗോപുര വാതില്‍ തുറന്നു. കണിമംഗല ശാസ്താവ് നാളെ തെക്കെ ഗോപുര നടയിലൂടെ പ്രവേശിക്കുന്നതോടെ പൂരത്തിന് തുടക്കമാകും.