ഇന്ത്യന്‍ കൈറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു

ഇന്ത്യന്‍ കൈറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു

ചൈനയിലെ വൈഫാങ്ങില്‍ വെച്ച് ഏപ്രില്‍ 19 മുതല്‍ 24 വരെ നടക്കുന്ന ഇരുപതാമത് വേള്‍ഡ് കൈറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആറംഗ ഇന്ത്യന്‍ കൈറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
ഓള്‍ ഇന്ത്യ അത്‌ലെറ്റിക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ഡോ അന്‍വര്‍ ആമീന്‍ സ്‌പോര്‍ട്‌സ് കേരള ഫൌണ്ടേഷന്‍ ഡയറക്ടര്‍ ആഷിക്ക് കൈനിക്കരക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വണ്‍ ഇന്ത്യ കൈറ്റ് ടീം കോച്ച് അബ്ദുള്ള മാളിയേക്കല്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷാഹിര്‍ മണ്ണിങ്ങല്‍, ക്യാപ്റ്റന്‍ മെഹഷൂക് ചാലിയം, ടീം മാനേജര്‍ ഹൈദര്‍ അലി, ഇന്‍ഫ്‌ലാറ്റബിള്‍ കൈറ്റര്‍ അലി അക്ബര്‍, കൈറ്റ് ഫ്‌ലയര്‍ നജാഫ് ചാലിയം, കൈറ്റ് ഫ്‌ലയര്‍ ചാര്‍ളി എന്നിവരെ അനുമോദിക്കുകയും ചെയ്തു.

ഏപ്രില്‍ 19 മുതല്‍ 24 വരെ വൈഫാങ്ങില്‍ നടക്കുന്ന മത്സരത്തിന് ശേഷം ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ 26 മുതല്‍ 31 വരെ വുഹാനിലും മെയ് 1 മുതല്‍ 10 വരെ ചൈനീസ് നഗരങ്ങളായ ഹുവായിരന്‍, യന്‍ചേങ് എന്നിവിടങ്ങളിലെ പട്ടം പറത്തല്‍ മത്സരങ്ങളിലും പെങ്കടുക്കും.

 

 

 

 

ഇന്ത്യന്‍ കൈറ്റ് ടീം ജേഴ്‌സി പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *