കാസര്‍ഗോഡ്:ബുധനാഴ്ച നടന്ന മോക് പോളില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പോള്‍ ചെയ്തതിനെക്കാള്‍ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടാണ്് കോടതി നിര്‍ദേശിച്ചത്. ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം.
അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ബിജെപിക്ക് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയ കാര്യം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.
മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ മുഴുവന്‍ വി.വി. പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വി.വി. പാറ്റ് ബോക്‌സിലെ ലൈറ്റ് മുഴുവന്‍സമയവും ഓണ്‍ ചെയ്തിതിടാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ സ്ലിപ്പ് ബാലറ്റ് ബോക്‌സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടര്‍മാര്‍ക്ക് കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്ക് കാസര്‍കോട്ട് മോക് പോളില്‍ ചെയ്യാത്ത
അധികവോട്ടെന്ന് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ്
കമ്മീഷനോട് പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം