കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ബോളിവുഡ് താരം ശില്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും പേരിലുള്ള 97.8 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിറ്റ്കോയിന് തട്ടിപ്പിലൂടെയാണ് 6600 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും ഇ.ഡി. പറഞ്ഞു. മുംബൈ ജുഹുവിലുള്ള നടിയുടെ വീടും കണ്ടുകെട്ടിയവയില്‍ പെടുന്നു.