മാവോവാദി വിരുദ്ധ നടപടികളില്‍ സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

മാവോവാദി വിരുദ്ധ നടപടികളില്‍ സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോവാദി വിരുദ്ധ ഓപ്പറേഷനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കാങ്കറിലെ ഛോട്ടേബേട്ടിയ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിനഗുണ്ട ഗ്രാമത്തിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 29 മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് കിട്ടിയ റിപ്പോര്‍ട്ട്. ബി.എസ്.എഫും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡുമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. സുരക്ഷാസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. സര്‍ക്കാര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം, നക്സലിസത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു.2014 മുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കി. മാവോവാദികളെ ഇല്ലാതാക്കാന്‍ 2019-ന് ശേഷം ചുരുങ്ങിയത് 250 ക്യാമ്പുകള്‍ ഛത്തീസ്ഗഢില്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപവത്കരണത്തിന് ഏകദേശം മൂന്നുമാസത്തിനകം സംസ്ഥാനത്ത് എണ്‍പതിലധികം നക്സല്‍വാദികളെ വധിച്ചു. 125-ല്‍ അധികം നക്സലുകളെ അറസ്റ്റ് ചെയ്തു. 150-ല്‍ അധികം നക്സല്‍വാദികള്‍ കീഴടങ്ങിയെന്നും അമിത് ഷാ പറഞ്ഞു.

നടപടി വിജയകരമാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും പരിക്കേറ്റ പോലീസുകാര്‍ അതിവേഗം സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായി മാവോവാദികള്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളതെന്നും ഉടന്‍തന്നെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സല്‍ വിമുക്തമാകുമെന്നും മന്ത്രി പറഞ്ഞു.

മാവോവാദി ബാധിത ബസ്തര്‍ ലോക്സഭാ മണ്ഡലത്തില്‍ ഒന്നാംഘട്ടമായ ഏപ്രില്‍ 19-നാണ് വോട്ടെടുപ്പ്. ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെട്ട കാങ്കര്‍ മണ്ഡലം ഏപ്രില്‍ 26-നാണ് പോളിങ്.

 

 

 

 

മാവോവാദി വിരുദ്ധ നടപടികളില്‍ സുരക്ഷാസേനയെ
അഭിനന്ദിച്ച് അമിത് ഷാ

 

Share

Leave a Reply

Your email address will not be published. Required fields are marked *