മന്ദാരം പബ്ലിക്കേഷന്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ എന്ന സന്ദേശ കാമ്പയിനും , ശരറാന്തല്‍ എന്ന സാഹിത്യ കൃതിയുടെ പ്രകാശനവും സാഹിത്യ സംഗമവും കേരള സാഹിത്യ അക്കാദമി തൃശ്ശൂരില്‍ നടത്തി.
കവി എ ടി അബുബക്കര്‍ അധ്യക്ഷത വഹിച്ചു. മന്ദാരം ബ്രാന്റ് അംബാസിഡറും ചലച്ചിത്ര താരവുമായ രമാദേവി ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വ്വഹിച്ചു.ശരറാന്തല്‍ എന്ന സാഹിത്യ പുസ്തകത്തെ കവയത്രി സുഹ്‌റാ ഗഫൂര്‍ പരിചയപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകന്‍ റിയാദ് എസ് ഖാന്‍ പുസ്തകം ഏറ്റുവാങ്ങി.
വിദ്യാത്ഥികള്‍ക്കായുള്ള സൗജന്യ പുസ്തക വിതരണം ലോക കേരളസഭ അംഗം പി കെ കബീര്‍ സലാല നിര്‍വ്വഹിച്ചു.
മന്ദാരം ഡയക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ ലിറ്ററേച്ചര്‍ ഓഫ് ലൗ സന്ദേശ പ്രചരണവും ആമുഖ പ്രഭാഷണവും നിര്‍വ്വഹിച്ചു.
ലിറ്ററേച്ചര്‍ ഓഫ് ലൗ ഫോര്‍ സ്റ്റുഡന്റ്‌സ് എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് വേണ്ടി പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി മന്ദാരം പബ്ലിക്കേഷന്‍ സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിക്കുന്നു. പ്രിസിദ്ധീകരണവും പുസ്തകവും തികച്ചും സൗജന്യമായിക്കും..
നന്മയും സ്‌നേഹവും സഹജീവികളോട് കരുണയുമുള്ള ഒരു തലമുറയെ സാഹിത്യ രംഗത്ത് വളര്‍ത്തി കൊണ്ട് വരിക എന്നതാണ് മന്ദാരം ലക്ഷ്യമിടുന്നത്.
അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ലിറ്ററേച്ചര്‍ ഓഫ് ലൗ എന്ന സന്ദേശ കാമ്പയിനും സംഘടിപ്പിക്കും. അവരുടെ സ്‌കൂള്‍ കോളേജ് ലൈബ്രറിയിലേക്കും പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് മന്ദാരം ഡയറക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍ പറഞ്ഞു.
സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, തിരക്കഥാകൃത്ത് പ്രവീണ്‍ ബാലകൃഷ്ണന്‍, മുന്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റ് സിക്രട്ടറി ശ്യാംകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഡാറ്റസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കവികളായ എളവൂര്‍ വിജയന്‍ ,പാലോട്ട് ജയപ്രകാശ്, കവയത്രിമാരായ ഷെറീന കെ എസ്, ദിവ്യ നീലാംബരി, സുശീല നിത്യാനന്ദന്‍ ആശംസകള്‍ നേര്‍ന്നു.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ എഴുത്തുകാര്‍ പങ്കെടുത്ത പരിപാടിയില്‍ കവയത്രിമാരായ സൈരന്ധ്രി വീണ സ്വാഗതവും, പത്മജ നടുവട്ടം നന്ദിയും പറഞ്ഞു.
ശരറാന്തല്‍ പ്രകാശനം ചെയ്തു