കോഴിക്കോട് : സംസ്ഥാന വൈദ്യുതി ബോര്‍ഡ്, സംസ്ഥാന ഊജ വകുപ്പിന്റെ അംഗീകൃത ഏജന്‍സിയായ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന വേനല്‍ക്കാല ഊര്‍ജ സംരക്ഷണ കാമ്പയിന്‍ ഊര്‍ജകിരണ്‍ന്റെ ഭാഗമായി കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥാലയം വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലയില്‍ 9 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മേയ് 5 വരെയുള്ള ദിവസങ്ങളില്‍ ബോധവത്ക്കരണ ക്‌ളാസ്സുകള്‍ ദര്‍ശനം സംഘടിപ്പിക്കും. ദര്‍ശനം ഗ്രന്ഥശാലക്ക് മുന്നില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി ബാലവേദി മെന്റര്‍ പി ജസീലുദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഊര്‍ജസംരക്ഷണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച റാലി വിരുപ്പില്‍, കാളാണ്ടിത്താഴം പ്രദേശങ്ങളില്‍ ചുറ്റി സമാപിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം എ ജോണ്‍സണ്‍, ബാലവേദി മെന്റര്‍ പി തങ്കം, വി വിലാസിനി, വി ജൂലൈന ശശികലമഠത്തില്‍, എം കെ ശിവദാസന്‍,ശാലു ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.