ആയിരത്തില്‍ ഒരാളാവുകയല്ല, നയിക്കുന്നവനാകണം: കൈതപ്രം

ആയിരത്തില്‍ ഒരാളാവുകയല്ല, നയിക്കുന്നവനാകണം: കൈതപ്രം

കോഴിക്കോട്: ജീവിത ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില്‍ അതിതീവ്രമായ ആഗ്രഹം മനസ്സിലുണ്ടാവണമെന്ന്, പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.കോഴിക്കോട് ചേവായൂരിലെ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ- സിജി ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച സമ്മര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സിജി പ്രസിഡന്റ് ഡോക്ടര്‍ എ.ബി മൊയ്തീന്‍കുട്ടി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഡോ. ഇസെഡ്.എ. അഷ്റഫ്, എച്ച്ആര്‍ ഡയരകടര്‍ സിറാജുദ്ദീന്‍ പറമ്പത്ത്, ക്യാമ്പ് കോ-ഡയരകടര്‍ ഷബ്ബീറ തുടങ്ങിയവര്‍ പങ്കെടുത്തു. ടിഎന്‍സി ഡയരകടര്‍ ഷാഹിദ് എളേറ്റില്‍ സ്വാഗതവും ക്യാമ്പ് ഡയരകടര്‍ സാദിഖ് പി.വി നന്ദിയും പറഞ്ഞു.

3 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ച് ഇടങ്ങളില്‍ വെച്ച് മൂന്ന് ദിവസം വീതമുള്ള 50 ക്യാമ്പുകളാണ് സിജി സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന് ഫോണ്‍: 8086664006 events.cigi.org

 

ആയിരത്തില്‍ ഒരാളാവുകയല്ല, നയിക്കുന്നവനാകണം: കൈതപ്രം

 

Share

Leave a Reply

Your email address will not be published. Required fields are marked *