അഞ്ച് പതിറ്റാണ്ടായി സാഹിത്യ വീഥിയില്‍ ശ്രദ്ധേയ രചനകള്‍ സംഭാവന ചെയ്ത ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ്.കെ.ആശുപത്രിയിലാണ് (ചെറുകഥാ സമാഹാരം) ഉടന്‍ വായനക്കാരിലെത്തും. നാല് പതിറ്റാണ്ട് കാലത്തോളം പ്രവാസ ജീവിതം നയിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന, പ്രവാസ ജീവിതത്തിന്റെ ആരംഭ കാലം മുതല്‍ക്ക് തന്നെ ചന്ദ്രിക, ജനയുഗം എന്നീ പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ എഴുതാറുണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും തലമുതിര്‍ന്ന നിരൂപകനായിരുന്ന എം.കൃഷ്ണന്‍നായരുടെ പരാമര്‍ശത്തിലൂടെ ഇദ്ദേഹത്തിന്റെ രചനകള്‍ കൂടുതല്‍ ശ്രദ്ധേയമായി.
ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ രണ്ടാമത്തെ പുസ്തകമായ എന്റെ വീട് പൊള്ളയാണ് (ചെറുകഥാ സമാഹാരം) 2021ലാണ് പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചത്. പ്രവാസത്തിന്റെ അനുഭവങ്ങളും, സാമൂഹിക ജീവിതത്തിലേക്ക് തുറന്നു പിടിച്ച ദാര്‍ശനികതയും കൈമുതലായുള്ള ഉസ്മാന്‍ ഒഞ്ചിയം ഒരിയാന ലളിതമായ ഭാഷയിലൂടെ കഥകള്‍, കാര്യങ്ങളായി വായനക്കാരുടെ കൈകളിലേക്ക് എത്തിക്കുന്ന അനുഗ്രഹീത എഴുത്തുകാരനാണ്. പ്രവാസ കാലത്ത് രചിച്ച ആദ്യ കൃതിക്ക് ശേഷം അദ്ദേഹം രചിച്ച രണ്ടാമത്തെയും, മൂന്നാമത്തെയും കൃതികള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ പുസ്തകമായ എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരത്തില്‍ ജീവിതത്തിന്റെ സര്‍വ്വതല സ്പര്‍ശന സ്വഭാവമുള്ള കഥകളാണ് ഉള്ളത്. എന്റെ വീട് പൊള്ളയാണ് എന്ന ചെറുകഥാ സമാഹാരം വായനാ ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ചരിത്ര പ്രസിദ്ധമായ ഒഞ്ചിയത്തിന്റെ മണ്ണിലാണ് ഈ അനുഗ്രഹീത എഴുത്തുകാരന്റെ ജനനം. സാഹിത്യ മേഖലയില്‍ നിന്ന് ഉറൂബ് അവാര്‍ഡും, അക്ഷരം അവാര്‍ഡും
ഇദ്ദേഹത്തന് ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹത്തന് ലഭിച്ചിട്ടുണ്ട്.
എസ്.കെ.ആശുപത്രിയിലാണ് എന്ന പുസ്തകം മെയ് ആദ്യ വാരം മുതല്‍ വായനക്കാര്‍ക്ക് ലഭ്യമാവും. 120 രൂപ വിലയുള്ള പുസ്തകം 100ക്ക് ലഭിക്കും. നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കുക. 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഉസ്മാന്‍ ഒഞ്ചിയം ഒരിയാന- Mob.No: 9061845303
ഉസ്മാന്‍ ഒഞ്ചിയം ഒരിയാനയുടെ എസ്.കെ.അശുപത്രിയിലാണ് (ചെറുകഥാ സമാഹാരം) വായനക്കാരിലേക്ക്