ഇന്നത്തെ ചിന്താവിഷയം  ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിദഗ്ധരാകുക

ഇന്നത്തെ ചിന്താവിഷയം ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിദഗ്ധരാകുക

ബന്ധങ്ങളത്രെ ജീവിതത്തെ മുന്നോട്ടൂ നയിക്കുന്നത്. ബന്ധങ്ങള്‍ ആത്മവിശ്വാസത്തില്‍ ഊഷ്മളമാകുന്നു. വിശ്വാസം നിര്‍ബന്ധിത ഘടകമത്രെ. പരസ്പര വിശ്വാസം വിശ്വാസത്തിന്റെ തന്നെ ഭാഗമത്രെ. പരസ്പര വിശ്വാസം കാത്തു സൂക്ഷിക്കുന്നിടത്ത് ബന്ധങ്ങള്‍ തഴച്ചു വളരും. അതു പിന്നെ ആത്മവിശ്വാസമായിട്ടും ആത്മബന്ധമായിട്ടും മാറുന്നു. അങ്ങനെ മാറുന്ന ബന്ധങ്ങളില്‍ ഏവരുടെയും പങ്ക് നിഷേധിക്കാനാവില്ല. നിക്ഷിപ്ത താല്‍പര്യം തന്നെ ഒരോരുത്തരുടെയും പങ്ക്. അത് നിര്‍മ്മലമായാല്‍ വെട്ടി തിളങ്ങും. അവരുടെ പെരുമാറ്റങ്ങളില്‍ ഈശ്വരസാന്നിദ്ധ്യം തിരിച്ചറിയാനാകും. ആത്മാവുകൊണ്ട് നമ്മളേവരും സഹോദരങ്ങളാണ്. അതുകൊണ്ടു തന്നെ സാഹോദര്യ ബന്ധങ്ങളെ വളര്‍ത്തുക നമ്മുടെ കര്‍ത്തവ്യമത്രെ. കര്‍ത്തവ്യമാണ് നമ്മുടെ വിദഗ്ധത. അതിനായി ഈശ്വരവിശ്വാസം, ചിന്ത, നല്ല പെരുമാറ്റത്തിന്റെ സ്വഭാവം ആവശ്യമാണ്. നമ്മളില്‍ തന്നെ അന്തര്‍ലീനമായിട്ടുള്ള ഇത്തരം സ്വഭാവ സവിശേഷത നമ്മെ തന്നെ മഹത്വവല്‍ക്കരിക്കും. അതു കുടുംബ ബന്ധങ്ങളിലാകട്ടെ ദാമ്പത്യ ബന്ധങ്ങളിലാകട്ടെ സൗഹൃദ ബന്ധങ്ങളിലാകട്ടെ മറ്റേതു തരം ബന്ധങ്ങളിലാകട്ടെ വിദഗ്ധതയോടൊപ്പം മനസ്സിന്റെ നിര്‍മ്മലതയായിരിക്കും ബന്ധങ്ങളുടെ കെട്ടുറുപ്പ്. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേരുന്നു.

 

 

കെ.വിജയന്‍ നായര്‍

 

 

 

 

 

Today's topic of thought

Become an expert at maintaining relationships

 

Share

Leave a Reply

Your email address will not be published. Required fields are marked *