ബിജെപി-സിപിഎം ഡീല്‍; രാഷ്ട്രീയ ചെറ്റത്തരം സിപിഎമ്മിനില്ല

ബിജെപി-സിപിഎം ഡീല്‍; രാഷ്ട്രീയ ചെറ്റത്തരം സിപിഎമ്മിനില്ല

വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സിപിഎംബിജെപി ‘ഡീല്‍’ ഉണ്ടെന്നാരോപിച്ച കോണ്‍ഗ്രസിനെതിരെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സിപിഎം രാഷ്്ട്രീയ ചെറ്റത്തരം കാണിക്കുന്ന സംഘടനയല്ലെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ഇത്തരം രീതികള്‍ കോണ്‍ഗ്രസിന്റെ ശൈലിയാണെന്നും കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് ഉയര്‍ത്തിക്കാട്ടുന്നത് കേരളത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും പിണറായി ആരോപിച്ചു. കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. കരുവന്നൂരില്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘപരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

ബിജെപി-സിപിഎം ഡീല്‍; രാഷ്ട്രീയ ചെറ്റത്തരം സിപിഎമ്മിനില്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *