കോഴിക്കോട്: 15 വര്‍ഷത്തിലധികമായി മലബാറിലെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാന്‍ഡ് സര്‍ജറി സ്‌പെഷാലിറ്റി ക്ലിനിക്ക് ആരംഭിച്ചു. ഹാന്‍ഡ് സര്‍ജറിയില്‍ പ്രഗല്‍ഭ നായ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജിജോ ജോസഫ് നേതൃത്വം നല്‍കുന്ന ഈ ക്ലിനിക്ക് എല്ലാ വെള്ളിയാഴ്ച്ചകളിലും ഒപിയും 24 മണിക്കൂര്‍ ഓണ്‍കാളിലും ലഭ്യമാവും. പ്ലാസ്റ്റിക് സര്‍ജറിയിലെ കൈയ്യുമായി ബന്ധപെട്ട എല്ലാ തരത്തിലുമുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ചെയ്യുന്ന സബ് സ്‌പെഷാലിറ്റി ആണ് ഹാന്‍ഡ്സര്‍ജറി. ഇവയില്‍ തൊഴി ലിടങ്ങളിലോ, വീടുകളിലോ വാഹനാപകടങ്ങളിലോ കൈകള്‍ക് സംഭവിക്കുന്ന അപകടങ്ങ ള്‍ക്കുള്ള എമര്‍ജന്‍സി ശസ്ത്രക്രിയകളും കൈകളില്‍ വരാവുന്ന മുഴകള്‍, വേദന, തരിപ്പ്, ബലക്കുറവ് എന്നിവയ്ക്കുള്ള ശസ്ത്രക്രിയകള്‍ തുടങ്ങി നേരത്തെ തീരുമാനിക്കുന്ന ഓപറേഷനുകളും ചെയ്യുവാന്‍ സാധിക്കും. അതു കൂടാതെ ജന്‍മനാല്‍ കൈകളിലുണ്ടാകുന്ന അവസ്ഥകളായ കൈകളിലെ പിളര്‍പ്പ്, കൈകള്‍ ഒട്ടി ചേര്‍ന്നിരിക്കുന്ന അവസ്ഥ, ഇഴപിരി ഞ്ഞിരിക്കുന്ന വിരലുകളുടെ ശസ്ത്രക്രിയകളും ചെയ്യുന്നതാണ്.കൈയ്യുമായി ബന്ധപ്പെട്ട് അഡ്വാന്‍സ്ഡ് മൈക്രോവാസ്‌കുലാര്‍ സര്‍ജറി ഉള്‍പ്പെടെ സമഗ്ര ചികിത്സ ഉറപ്പുവരുത്തുന്നതോടൊപ്പം രോഗികളുടെ കൈകളുടെ ചലനശേഷി നഷ്ടപ്പെടാതെ പരമാവധി പ്രവര്‍ത്തനശേഷി വീണ്ടെടുക്കാന്‍ എം എം സി സുസജ്ജമാണെന്ന് ഡോ.ജിജോ ജോസഫും ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ എംജി സേതുരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ക്കറ്റിങ് മാനേജര്‍ സന്ദീപ് ലാലും സംബന്ധിച്ചു.