കോഴിക്കോട്: എനിക്കെതിരെ ആലപ്പുഴയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ തികഞ്ഞ അവാസ്തവവും.
കക്ഷി രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പ് രംഗത്തോ ഇടപെടാറുള്ള ആളല്ല ഞാന്‍ . എല്ലാ പാര്‍ട്ടികളിലേയും വിവിധ നേതാക്കളുമായി നല്ല ബന്ധം എനിക്കുണ്ട്. ആ ബന്ധം എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുമില്ല.
നിലവിലെ എസ്എന്‍ഡിപി യോഗ നേതൃത്വവുമായി എനിക്ക് അഭിപ്രായ ഭിന്നതകളുണ്ട്. ആ ഭിന്നതയിലേക്ക് രാഷ്ട്രീയ നേതാക്കളെ വലിച്ചിഴച്ചിട്ടില്ല. നുണയാരോപണം ഉന്നയിക്കും മുമ്പ് ഇതില്‍ വസ്തുതയുണ്ടോ എന്ന് ശോഭാ സുരേന്ദ്രന് എന്നെ ഫോണില്‍ വിളിച്ച് ചോദിക്കാമായിരുന്നു.
പൂര്‍ണമായും അടിസ്ഥാന രഹിതവും അതിലേറെ പൊതു സമൂഹത്തില്‍ വ്യക്തിപരമായി എന്നെ ഏറെ കളങ്കപ്പെടുത്തുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച ശോഭ സുരേന്ദ്രന് ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവരോട് വെളിപ്പെടുത്തിയ ആളുടെ പേര് കൂടി പറയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. എന്റെ നിലപാടിനെ പിന്തുണച്ച് ആരെയെങ്കിലും തള്ളിപ്പറയാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ആരെങ്കിലും എന്റെ പേരുപയോഗിച്ച് ശോഭാ സുരേന്ദ്രനെ ഭീഷണിപ്പെടുത്തിയെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്.
എനിക്ക് നിക്ഷേപമുള്ള ചാനല്‍ നല്‍കുന്ന വാര്‍ത്തകളില്‍ ഞാന്‍ ഇടപെടാറില്ല. എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത് എന്റെ രീതിയുമല്ല.
രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമ നടപടികളിലേക്ക് കടക്കും.