വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി മെറ്റ. വാട്‌സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ല്‍ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകരും ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്‌കാരം യുകെയിലും യൂറോപ്യന്‍ യൂണിയനിലും വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു.
ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമര്‍ശനവുമായി ടെക്കികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.മെറ്റയുടെ നടപടിക്കെതിരെ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ്ഹുഡ് എന്ന ഗ്രൂപ്പ് വിമര്‍ശനവുമായി രംഗ?ത്തെത്തി. ലാഭം മാത്രമാണ് വാട്‌സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവര്‍ക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്‌സി ഗ്രീന്‍വെല്‍ പറഞ്ഞു.
പ്രായം 16-ല്‍ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്സ്ആപ്പിന്റെ നിലപാട്.