നവജന ശക്തി കോണ്‍ഗ്രസ്സ് കോഴിക്കോട് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 11 മണിക്ക് ചെറൂട്ടി റോഡ് ഗാന്ധി ഗ്രഹം ഹാളില്‍ നടന്നു.ഫാസിസ്റ്റ് ശക്തികള്‍ സമസ്ത മേഖലയിലും പിടിമുറുക്കുന്ന ഘട്ടത്തില്‍ ഈ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യത്തോടെ യാണ് നമ്മള്‍ കാണേണ്ടത് പൗരത്വ വിഷയത്തില്‍ രാജ്യത്തെ പൗരന്‍ന്മാരെ വിഭജിക്കുവാനുള്ള നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രിയത്തിനെതിരെ രാജ്യത്ത് മതേതരസഖ്യം അധികാരത്തില്‍ വരണമെന്ന് നവജന ശക്തി കോണ്‍ഗ്രസ്സ് ദേശിയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. പാര്‍ലിമെന്റ് കമ്മിറ്റി കണ്‍വീനര്‍ എം.ജി. മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു . അനീഷ് മലാപറമ്പ്, കബീര്‍ അരക്കിണര്‍ ,കെ.കെ. മുഹമ്മദ് ചേളന്നൂര്‍, ഗരീഷ് മാവൂര്‍ റോഡ്, നിസാര്‍ പുതിയങ്ങാടി ഗണേഷ്, ഡറിക്ക് തിമ്മോത്തി ചേവായൂര്‍,സഫാജ് കുമാരസ്വാമി, റസീനകുറ്റിക്കാട്ടൂര്‍, മുരളി കുണ്ടുപറമ്പ്, വിജേഷ് പുതിയറ , അഷറഫ് കുണ്ടുങ്ങല്‍, സുര്‍ജിത്ത് ബേപ്പൂര്‍,സജി ചെങ്ങോട്ട് കാവ്, സുബിന്‍ കൃഷ്ണ , ലജ്പാല്‍ മാവൂര്‍ തുടങ്ങി നേതാക്കള്‍ സംസാരിച്ചു.