കോഴിക്കോട് ഡിസ്ട്രിക്ട് മിനി ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനായി ശ്രീ. കെ. സജീവ്കുമാറിനെ തെരഞ്ഞെടുത്തു. ശ്രീ. രമേശ ചേലക്കലാണ് വൈസ് ചെയര്‍മാന്‍. വ്യവസായ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റു കളുടെ ഉന്നമനത്തിനായി രൂപീകൃതമായ സൊസൈറ്റിയുടെ ഭരണ സമിതിയുടെ 50- ഓളം വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് വ്യവസായികളുടെ ഇടയില്‍ നിന്നും ചെയര്‍മാനും, വൈസ് ചെയര്‍മാനും തെരഞ്ഞെടുക്കപ്പെടുന്നത്.
ഡെപ്യൂട്ടി റജിസ്ട്രാര്‍ തസ്തികയിലുള്ള വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചെയര്‍മാനും, വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥന്‍ മാനേജിംഗ് ഡയറക്ടറുമായ ഭര ണസംവിധാനമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഭരണഘടനാ ഭേദഗതിയിലൂടെ യാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
ഭരണസമിതിയുടെ ജനാധിപത്യവത്കരണത്തിന് നേതൃത്വം കൊടുത്ത വ്യവസായ വകുപ്പിനെയും, ഉന്നത ഉദ്യോഗസ്ഥരെയും ഭരണസമിതി അനുമോദിച്ചു.
ഭരണസമിതി അംഗങ്ങള്‍ : ശ്രീ. വി. ശ്രീനിവാസന്‍ നായര്‍, ശ്രീ. എന്‍.പി. പ്രസാദ്, ശ്രീ. പി. രാജന്‍, ശ്രീ, സന്തോഷ് വെന്റിലോട്ട്, ശ്രീ സനല്‍കുമാര്‍. എം.വി., ശ്രീ. അശോകന്‍ പി.വി, ശ്രീമതി. ചിത്ര അജിത്, ശ്രീമതി. സബിത, എം.പി, ശ്രീമതി. അമീന. കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ (ഇന്റസ്ട്രീസ്) വടകര താലൂക്ക്, ശ്രീ. ദിജേഷ്. .ഇ. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.