സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; റസ്റ്റോറന്റ് ജീവനക്കാരനെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; റസ്റ്റോറന്റ് ജീവനക്കാരനെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

ചെന്നൈ: ഇഡ്ഡലിക്ക് കുറച്ചു കൂടി സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് റസ്റ്റോറന്റ് സൂപ്പര്‍വൈസറെ കൊലപ്പെടുത്തി. ചെന്നൈയില്‍ ബുധനാഴ്ചയാണ് ഈ ദാരുണസംഭവം നടന്നത്.

ചെന്നൈ പല്ലാവരം പമ്മല്‍ മെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അഡയാര്‍ ആനന്ദഭവന്‍ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറായ അരുണ്‍(30) ആണ് കൊല്ലപ്പെട്ടത്. 55കാരനായ ശങ്കര്‍, മകന്‍ അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ഇഡ്ഡലി പാഴ്‌സല്‍ വാങ്ങാനായിട്ടാണ് ഇരുവരും ഹോട്ടലിലെത്തിയത്. കൂടുതല്‍ സാമ്പാര്‍ ആവശ്യപ്പെട്ടപ്പോള്‍ റസ്റ്റോറന്റ് ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അച്ഛനും മകനും ജോലിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.തര്‍ക്കം രൂക്ഷമായപ്പോള്‍ ശങ്കറും അരുണും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചു. സൂപ്പര്‍വൈസര്‍ അരുണ്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് അരുണിനെയും ആക്രമിക്കുകയായിരുന്നു.

കുഴഞ്ഞുവീണ അരുണിനെ ഉടന്‍ തന്നെ ഉടന്‍ തന്നെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛനെയും മകനെയും ശങ്കര്‍ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

സാമ്പാര്‍ ചോദിച്ചപ്പോള്‍ നല്‍കിയില്ല; റസ്റ്റോറന്റ് ജീവനക്കാരനെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *