ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

നാസിക്: ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ചന്ദ്വാദില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരും റാലിയില്‍ പങ്കെടുത്തിരുന്നു. കര്‍ഷകര്‍ക്കുള്ള കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി പുനഃക്രമീകരിക്കല്‍, കയറ്റുമതി ഇറക്കുമതി നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ വിളകളുടെ വില സംരക്ഷിക്കല്‍ എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്തു.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മഹാരാഷ്ട്രയിലെ ധുലെയില്‍ നടന്ന മഹിളാ റാലിയില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമാക്കി വന്‍ വാഗ്ദാനങ്ങളും രാഹുല്‍ നടത്തിയിരുന്നു. രിദ്ര കുടുംബത്തിലെ ഒരു വനിതയ്ക്ക് വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തും, തുടങ്ങിയ വാഗ്ദാനങ്ങളാണ് മഹിളാ ന്യായ് ഗ്യാരണ്ടിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.

ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും: രാഹുല്‍ ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *