ഡല്‍ഹി: സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രിംകോടതിയെ സമീപിക്കും. നിലവില്‍ പൗരത്വ ഭേദഗതിക്കെതിരേ സമര്‍പ്പിച്ച ഹരജിയോടൊപ്പമാണ് പുതിയ ഹരജിയും നല്‍കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതി പ്രബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. അസമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. സംസ്ഥാനത്ത് സി.എ.എ വിഷയത്തില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.