കാസില്‍ കോര്‍ട്ട് ആലെ, ബ്രിട്ടിഷ് മ്യൂസിയം…ലണ്ടനില്‍ കാശുമുടക്കില്ലാതെ കാണാനുള്ള സ്ഥലങ്ങള്‍

കാസില്‍ കോര്‍ട്ട് ആലെ, ബ്രിട്ടിഷ് മ്യൂസിയം…ലണ്ടനില്‍ കാശുമുടക്കില്ലാതെ കാണാനുള്ള സ്ഥലങ്ങള്‍

ലണ്ടന്‍ നഗരം സ്വപ്നം കണാത്ത സഞ്ചാരികളുണ്ടാകുമോ. എല്ലാ യാത്രാപ്രേമിയുടേയും ഉള്ളിലുള്ള സ്വപ്നങ്ങളിലൊന്ന് ഒരിക്കല്‍ ആ മഹാനഗരത്തിലൊന്നു കാലുകുത്തണമെന്നതാകും. ചരിത്രം, സംസ്‌കാരം, വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ എന്നിവയുടെ സംഗമ ഭൂമിയാണ് ലണ്ടന്‍. ബിഗ് ബെന്‍, ബേക്കിങ്ഹാം കൊട്ടാരം, ബ്രിട്ടിഷ് മ്യൂസിയം തുടങ്ങിയ ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍ പലപ്പോഴും ശ്രദ്ധയാകര്‍ഷിക്കുന്നവയാണെങ്കിലും നഗരത്തിന്റെ തനതായ മനോഹാരിത വെളിപ്പെടുത്തുന്ന, അത്ര അറിയപ്പെടാത്തതും എന്നാല്‍ ശ്രദ്ധേയവുമായ ഒരു കൂട്ടം സ്ഥലങ്ങള്‍ ലണ്ടനിലുണ്ട്. സഞ്ചാരികളെ കാത്തിരിക്കുന്ന ലണ്ടനില്‍ മറഞ്ഞിരിക്കുന്ന അഞ്ച് രത്‌നങ്ങളിലൂടെ നമുക്ക് ഒരു യാത്ര ആരംഭിക്കാം.

1. ബ്രിട്ടിഷ് മ്യൂസിയം
രണ്ട് ദശലക്ഷം വര്‍ഷത്തെ മനുഷ്യ ചരിത്രത്തില്‍ വ്യാപിച്ചുകിടക്കുന്ന വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ശേഖരത്തിന്റെ ആസ്ഥാനമായ ബ്രിട്ടിഷ് മ്യൂസിയം ലോകമെമ്പാടുമുള്ള സാംസ്‌കാരിക കലകളുടെ ഒരു നിധിയാണ്. ഇതൊരു പ്രധാന സ്ഥാപനമാണെങ്കിലും ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. സന്ദര്‍ശകര്‍ക്ക് റോസെറ്റ സ്റ്റോണ്‍, എല്‍ജിന്‍ മാര്‍ബിള്‍സ്, ഈജിപ്ഷ്യന്‍ ഗാലറികളിലെ മമ്മികള്‍ തുടങ്ങിയ ഐതിഹാസിക കാഴ്ചകള്‍ ഇവിടെ കാണാം. നാഗരികതകളെക്കുറിച്ചും അവയുടെ പൈതൃകങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ച ഈ മ്യൂസിയം നല്‍കുന്നു.

2. ഹൈഡ് പാര്‍ക്ക്
ലണ്ടനിലെ ഏറ്റവും പ്രശസ്തവും വലുതുമായ പാര്‍ക്കുകളിലൊന്നാണ് ഹൈഡ് പാര്‍ക്ക്. ഈ പാര്‍ക്ക് കെന്‍സിങ്ടണ്‍ ഗാര്‍ഡന്‍സുമായി ബന്ധിപ്പിച്ചിരിക്കുന്നു, രണ്ടും കൂടി 630 ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ട്. ഡയാന മെമ്മോറിയല്‍ ഫൗണ്ടന്‍, ഹോളോകാസ്റ്റ് മെമ്മോറിയല്‍, ജൂലൈ 7 മെമ്മോറിയല്‍ എന്നിവയുള്‍പ്പെടെ പാര്‍ക്കിന്റെ നിരവധി സ്മാരകങ്ങള്‍ കണ്ടാസ്വദിക്കാം. ഹൈഡ് പാര്‍ക്ക് എല്ലാ പ്രായത്തിലും താല്‍പ്പര്യത്തിലുമുള്ള ആളുകള്‍ക്ക് സേവനം നല്‍കുന്ന ഒന്നാണ്. ടെന്നീസ് മുതല്‍ ഫുട്‌ബോള്‍ വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് ഇവിടെ പങ്കെടുക്കാം, അല്ലെങ്കില്‍ പാര്‍ക്കിലെ റസ്റ്റോറന്റുകളിലും കഫേകളിലും സമയം ചിലവഴിക്കാം. പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

3. നാഷണല്‍ ഗാലറി
നാഷണല്‍ ഗാലറിയില്‍ മധ്യകാല ക്ലാസിക്കുകള്‍ മുതല്‍ ലോകപ്രശസ്ത ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് പെയിന്റിങുകള്‍ വരെയുള്ള ഏകദേശം 2,300 കലാസൃഷ്ടികളുണ്ട്. 1838-ല്‍ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ പുതിയ മ്യൂസിയം തുറന്നെങ്കിലും നാഷണല്‍ ഗാലറിയുടെ പ്രാധാന്യം ഒട്ടും കുറഞ്ഞില്ല. വെറുമൊരു സന്ദര്‍ശനമായിരിക്കില്ല ഇവിടുത്തേത്, വാന്‍ഗോഗിന്റെ ‘സൂര്യകാന്തിപ്പൂക്കള്‍’ അടക്കമുള്ള ലോകപ്രശസ്ത കാഴ്ചകള്‍ നിങ്ങള്‍ക്ക് ഇവിടെ കാണാം.

4. ട്രാഫല്‍ഗര്‍ സ്‌ക്വയര്‍
സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലാണ് ട്രാഫല്‍ഗര്‍ സ്‌ക്വയര്‍ സ്ഥിതി ചെയ്യുന്നത്. നാഷണല്‍ ഗാലറി, സെന്റ് മാര്‍ട്ടിന്‍-ഇന്‍-ഫീല്‍ഡ്‌സ് ചര്‍ച്ച്, ദി സ്ട്രാന്‍ഡ്, വൈറ്റ്ഹാള്‍, അഡ്മിറല്‍റ്റി ആര്‍ച്ച് ആന്‍ഡ് ദി മാള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട വളരെ പ്രശസ്തമായൊരു സ്വകയറാണിത്. ഇവിടെ നടക്കുന്ന നിരവധി കുടുംബ സൗഹൃദ ട്രാഫല്‍ഗര്‍ സ്‌ക്വയര്‍ ഇവന്റുകളില്‍ ആര്‍ക്കും സൗജന്യമായി പങ്കെടുക്കാം. ലണ്ടന്‍ മേയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ സൗജന്യ ട്രാഫല്‍ഗര്‍ സ്‌ക്വയര്‍ ഇവന്റുകള്‍, ചൈനീസ് ന്യൂ ഇയര്‍ ആന്‍ഡ് പ്രൈഡ് ഇന്‍ ലണ്ടന്‍ ആഘോഷങ്ങള്‍ മുതല്‍ 1947 മുതല്‍ നോര്‍വേയില്‍ നിന്നുള്ള വാര്‍ഷിക സമ്മാനമായ ക്രിസ്മസ് ട്രീയുടെ ചുവട്ടിലെ കരോള്‍ ഗാനം വരെ സ്‌ക്വയറിലെ പല പരിപാടികളും ലോകപ്രശസ്തമാണ്.

5. കാസില്‍ കോര്‍ട്ട് ആലെ
ലണ്ടന്‍ നഗരം വളരെ സമ്പന്നമാണ്, എന്നാല്‍ അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നു കരുതപ്പെടുന്ന പുരാതന പാതകളില്‍ ഒന്നാണിത്. 1748 മുതല്‍ സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ആന്‍ഡ് വുള്‍ചര്‍ ഭക്ഷണശാലയാണ് ഇടവഴിയിലെ ഏറ്റവും പ്രശസ്തമായ സവിശേഷത. ചരിത്രത്തിലെ എല്ലാ മഹത്തായ വ്യക്തികളും ഇവിടുത്തെ പ്രധാന സന്ദര്‍ശകരായിരുന്നു, ഇവിടുത്തെ പസ്ഥിരം സന്ദര്‍ശകരിലൊരാളായിരുന്നുവത്രേ ചാള്‍സ് ഡിക്കന്‍സ്. ലണ്ടന്‍ നഗരം ഇത്ര പുരോഗമിച്ചിട്ടും ഈ ഇടവഴിയും ഇതിനെ ചുറ്റിപറ്റിയുള്ള കാഴ്ചകളും ഇന്നും നൂറ്റാണ്ടുകള്‍ക്ക് പിന്നിലാണ്.

 

കാസില്‍ കോര്‍ട്ട് ആലെ, ബ്രിട്ടിഷ് മ്യൂസിയം…ലണ്ടനില്‍ കാശുമുടക്കില്ലാതെ കാണാനുള്ള സ്ഥലങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *