എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ ഓണ്‍ലൈനായി എളുപ്പത്തില്‍ നിര്‍മ്മിക്കാം

എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ ഓണ്‍ലൈനായി എളുപ്പത്തില്‍ നിര്‍മ്മിക്കാം

നമ്മുടെ നാട്ടില്‍ യുവജനങ്ങള്‍ ഏറ്റവും കൂടുതലായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തൊഴിലില്ലായ്മ. നിരവധി യുവാക്കളാണ് മാസ്റ്റര്‍ ഡിഗ്രി വരെ പഠിച്ചിട്ടും ഇന്നും ജോലി തേടി നടക്കുന്നത്. മറ്റ് ചിലര്‍ ആകട്ടെ ഉയര്‍ന്ന ജീവിത നിലവാരം സ്വപ്നം കണ്ട് വിദേശത്ത് പോയി സ്ഥിരതാമസം ഉറപ്പിക്കുന്നു. നമ്മുടെ നാട്ടിലെ ഉയര്‍ന്ന ജനസംഖ്യ ആയിരിക്കാം ഒരു പക്ഷെ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാകാന്‍ കാരണം. എന്നിരുന്നാലും ഒരു ജോലിക്കായി ഒരു സീറ്റ് ഒഴിവ് വന്നാല്‍ തന്നെ ആയിരക്കണക്കിന് അപ്ലിക്കേഷനുകള്‍ ആണ് ഇവിടെ എത്തുന്നത്.

എന്നാല്‍ ഇതില്‍ നിന്ന് ഒരാളെ മാത്രമാണ് കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. ഈ ജോലിക്കായി ബഹുഭൂരിപക്ഷം ആളുകള്‍ അയയ്ക്കുന്ന റസ്യൂമെ കമ്പനിയുടെ എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ കാണാറുപോലും ഇല്ല എന്നതാണ് സത്യം. എന്നാല്‍ ഇനി പറയുന്ന ഒരു വിദ്യ പ്രയോഗിച്ചാല്‍ നിങ്ങള്‍ അയയ്ക്കുന്ന റസ്യൂമെ കൃത്യമായി വേണ്ടപ്പെട്ട ആളുകളുടെ പക്കല്‍ തന്നെ എത്തുന്നതായിരിക്കും. എന്താണ് ഈ വിദ്യ എന്ന് പരിശോധിക്കാം. പല വലിയ കമ്പനികളും റസ്യൂമേകള്‍ ട്രാക്ക് ചെയ്യാനായി ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം (എടിഎസ്) എന്ന ഒരു രീതി ഉപയോഗിക്കാറുണ്ട്. ഇതിലേക്ക് നിങ്ങളുടെ റസ്യൂമെ എത്തപ്പെട്ടാല്‍ ഇവര്‍ നിങ്ങളുടെ റെസ്യൂമെ കാണാനും നിങ്ങള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കാനും സഹായിക്കും.

എടിഎസിന്റെ സഹായത്താലാണ് വലിയ വലിയ കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ വിവധ റെസ്യൂമെകള്‍ ട്രാക്ക് ചെയ്യുന്നതും റാങ്ക് ചെയ്യുന്നതുമെല്ലാം. ഇതിലേക്ക് എത്തിപ്പെടാനായി നിങ്ങള്‍ നിങ്ങളുടെ റസ്യൂമെ എടിഎസ് ഫ്രണ്ട്‌ലി ആക്കെണ്ടതുണ്ട്. ഇങ്ങനെ ചെയ്താല്‍ എടിഎസിന്റെ സഹായത്താല്‍ നിങ്ങളുടെ റെസ്യൂമെ വളരെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ റെസ്യൂമെ എടിഎസ് ഫ്രണ്ട്‌ലി ആക്കാന്‍ സഹായിക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.

ഇവയുടെ സഹായത്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റെസ്യൂമെ എടിഎസ് ഫ്രണ്ട്‌ലി ആക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ പ്രമുഖമായ ഒരു വെബ്‌സൈറ്റ് ആണ് എന്‍ഹാന്‍സ് സിവി (enhancv) ഇതിന് പുറമെ ജോബ്‌സ്‌കാന്‍ (jobscan), നോവോറെസ്യൂമെ (novoresume), സെറ്റി (zety) എന്നിവയെല്ലാം മികച്ച എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ നിര്‍മ്മാതാക്കളാണ്. ഇവയുടെ സഹായത്താല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പം ഒരു എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണ്. സാധാരണ ഭൂരിഭാഗം ഉപയോക്താക്കളും ക്യാന്‍വ (canva) പോലുള്ള വെബ്‌സൈറ്റുകളുടെ സഹായത്താലാണ് റെസ്യൂമെകള്‍ നിര്‍മ്മിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ക്യാന്‍വ ഒരു എടിഎസ് ഫ്രണ്ട്‌ലി വെബ്‌സൈറ്റ് അല്ല. ക്യാന്‍വ പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് നിര്‍മ്മിക്കുന്ന റെസ്യൂമെകളുമായി താരതമ്യം ചെയ്യുമ്പോള്‍ എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെകള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത വളരെ വലുതാണ്. ഒഴിവുകള്‍ വരുമ്പോള്‍ നേരിട്ട് നിങ്ങളുടെ റെസ്യൂമെകള്‍ വിവധ കമ്പനികള്‍ക്ക് അയയ്ച്ചു നല്‍കാവുന്നതാണ്. ഇതിന് പുറമെ സോഷ്യല്‍ മീഡിയകളിലും പങ്കുവെയ്ക്കാം.

 

എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ, ഓണ്‍ലൈനായി എളുപ്പത്തില്‍ നിര്‍മ്മിക്കാം

Share

Leave a Reply

Your email address will not be published. Required fields are marked *