റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവിയില്‍ സര്‍ക്കാര്‍ ബസ്സിനടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. ബെലഗാവിയിലെ ചെന്നമ്മ സര്‍ക്കിളിലാണ് വയോധിക റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.

വയോധിക റോഡ് മുറിച്ചു കടക്കുന്നതും ബസ്സിനടിയില്‍ പെടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അവര്‍ മരിക്കുകയായിരുന്നു. മരിച്ച സ്ത്രീക്ക് 60 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ബെലഗാവിയില്‍ നിന്നുള്ള വയോധികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

റോഡ് മുറിച്ചു കടക്കുന്നതിനിടെ ശരീരത്തിലൂടെ ബസ്സ് കയറിയിറങ്ങി; വയോധികയ്ക്ക് ദാരുണാന്ത്യം

Share

Leave a Reply

Your email address will not be published. Required fields are marked *