അല്‍പം ആശ്വാസം; സ്വര്‍ണവില താഴേക്ക്, ഗ്രാം വില 6035 രൂപ

അല്‍പം ആശ്വാസം; സ്വര്‍ണവില താഴേക്ക്, ഗ്രാം വില 6035 രൂപ

റെക്കോഡുകള്‍ കടപുഴക്കിയുള്ള കുതിപ്പിന് ബ്രേക്കിട്ട് ഒടുവില്‍ സ്വര്‍ണവില താഴേക്ക്. കേരളത്തില്‍ ഇന്ന് പവന്‍വില 320 രൂപ കുറഞ്ഞ് 48,280 രൂപയായി. 40 രൂപ താഴ്ന്ന് 6,035 രൂപയാണ് ഗ്രാം വില. പവന്‍ 48,600 രൂപയും ഗ്രാം 6,075 രൂപയും എന്ന സര്‍വകാല റെക്കോഡ് വിലയില്‍ നിന്നാണ് ഇന്ന് താഴേക്കിറങ്ങിയത്. ഈ മാസം മാത്രം പവന്‍ 2,520 രൂപയുടെയും ഗ്രാം 315 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

18 കാരറ്റും വെള്ളിയും

18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5,040 രൂപയെന്ന റെക്കോഡില്‍ നിന്ന് ഇന്ന് 30 രൂപ കുറഞ്ഞ് 5,010 രൂപയിലെത്തി. ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 78 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരവും നടക്കുന്നത്.

ഇന്ന് വിലയിടിയാന്‍ കാരണം?

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി റീറ്റെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഉയര്‍ന്നതാണ് സ്വര്‍ണവിലയെ താഴേക്ക് വീഴ്ത്തിയത്. ജനുവരിയിലെ 3.1 ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായാണ് പണപ്പെരുപ്പം കൂടിയത്.

അമേരിക്കന്‍ കേന്ദ്രബാങ്കായ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം പണപ്പെരുപ്പം 2 ശതമാനമായി താഴ്ത്തുകയാണെന്നിരിക്കേയാണ്, അപ്രതീക്ഷിതമായി കഴിഞ്ഞമാസം വര്‍ധനയുണ്ടായത്.

മുന്‍മാസങ്ങളില്‍ പണപ്പെരുപ്പം കുറഞ്ഞതിനാല്‍ ഫെഡറല്‍ റിസര്‍വ് വൈകാതെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ഇതുമൂലം ഡോളറിന്റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴേക്കുപോയി. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാനും പ്രേരിപ്പിച്ചു. അതോടെയാണ് വില കഴിഞ്ഞദിവസങ്ങളില്‍ കുതിച്ചുകയറിയത്.

അല്‍പം ആശ്വാസം; സ്വര്‍ണവില താഴേക്ക്, ഗ്രാം വില 6035 രൂപ

Share

Leave a Reply

Your email address will not be published. Required fields are marked *