ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു

ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് തീരുമാനമെന്ന് രാജിക്കത്തില്‍ കുനാര്‍ പറയുന്നു. രാജിക്കത്ത് സമൂഹമാധ്യമങ്ങള്‍ വഴി ഇദ്ദേഹം പങ്കുവച്ചു.

രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുനാര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.

പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് ഝാര്‍ഗ്രാം. 2019ല്‍ 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിര്‍ബാഹ സോറനെ തോല്‍പ്പിച്ചിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നത്.

ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഈ മണ്ഡലം. 1977 മുതല്‍ 2004 വരെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ ജയിച്ചത് സിപിഎമ്മാണ്. 2014ല്‍ തൃണമൂലിന്റെ ഡോ. ഉമ സരേന്‍ വിജയിച്ചു. മൂന്നര ലക്ഷത്തോളമായിരുന്നു ഭൂരിപക്ഷം. എന്നാല്‍ 2019ല്‍ ബിജെപി മണ്ഡലം പിടിക്കുകയായിരുന്നു.

ബിജെപി എംപി കുനാര്‍ ഹെംബ്രാം പാര്‍ട്ടി വിട്ടു

Share

Leave a Reply

Your email address will not be published. Required fields are marked *