ഒരുകേന്ദ്രത്തില്‍ ഒരുദിവസം 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന നിര്‍ദ്ദേം പിന്‍വലിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇന്നുരാവിലെ മുതല്‍ ടെസ്റ്റ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ലോട്ട് ലഭിച്ച എല്ലാവര്‍ക്കും ടെസ്റ്റിന് അനുമതി നല്‍കണമെന്ന് ടെസ്റ്റിനെത്തിയവരും ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും ആവശ്യപ്പെട്ടു. എന്നാല്‍ 50 പേര്‍ക്കു മാത്രമെ അനുമതി നല്‍കൂവെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. 50 പേര്‍ക്ക് മാത്രം ടെസ്റ്റ് നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ടെസ്റ്റിന്റെ എണ്ണം ചുരുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതായും മന്ത്രി അറിയിച്ചു.
കൃത്യമായി വാഹനം ഓടിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. എച്ച് എടുത്ത് കഷ്ടിച്ച് രക്ഷപ്പെടാം എന്നു വിചാരിച്ചാല്‍ ഇനി നടക്കില്ല. മെയ് 1 മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ചില കമ്പകള്‍ കടക്കുക തന്നെ വേണം.