ചണ്ഡിഗഢ്:പഞ്ചാബ്ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്ത കര്ഷകന് ശുഭ്കരണ്‍ സിങ്ങിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി. പലകാരണങ്ങള്‍ കൊണ്ട് ഹരിയാന പഞ്ചാബ് പൊലീസിനെ കേസ് ഏല്‍പ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിക്കൊപ്പം പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എ.ഡി.ജി.പി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും അടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. മരണം നടന്നതിന് ശേഷം എഫ്ഐആര്‍ ഇടാന്‍ ഏഴുദിവസം വൈകിയെന്നും കോടതി വിമര്‍ശിച്ചു. ഡല്‍ഹി ചലോ മാര്‍ച്ചിനിടെ ഫെബ്രുവരി 21നാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ വെച്ച് കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്.പോലീസുമായുള്ള ഏറ്റുമുട്ടലില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം. സമരത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ച കോടതി സമരത്തില്‍ കുട്ടികളെ മറയാക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു.