കോഴിക്കോട്: മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ അതിനെതിരെ ഒരു നടപടിയും എടുക്കാതെ നിസംഗത പുലര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരള ക്ഷീര കര്‍ഷക കോണ്‍ഗ്രസ്സ് ഐഎന്‍ടിയുസി മലബാര്‍ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെടുമ്പോള്‍ കര്‍ഷകര്‍ക്ക്
സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന കര്‍ഷ കരെയും ജനങ്ങളെയും ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന്
ജനങ്ങളെ രക്ഷിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി ആവിഷ്‌ക്കരി ക്കണമെന്നും, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്റെ കുടുംബത്തിന് അര്‍ഹമായ ആനുകൂല്യം നല്‍കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സമരം നടത്തി യ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാറിനെയും കര്‍ഷക പ്രതിനിധികളെയും അറസ്റ്റു ചെയ്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മലബാര്‍ മേഖല പ്രസിഡണ്ട് എം. ഒ ദേവസ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കല്‍ ഭാരവാഹികളായ പി കെ ചോയി, സാന്റി ചേനപ്പാടി, അജിത് പ്രസാദ് കുയാട്ടില്‍, രാധാകൃഷ്ണന്‍ പെരുമണ്ണ, സുരേഷ് ബാബു മുണ്ടക്കല്‍, ഡോ.വേണു, മാമുനി വിജയന്‍, സജി ഇ .വി ബേബി തുരുത്തിയില്‍ റീത്ത സ്റ്റാന്‍ലി, ഷിമ മാറുവല്‍, പി.ടി. ഉസ്മാന്‍, എന്നിവര്‍ പ്രസംഗിച്ചു.