മോട്ടോര്‍ വാഹന വകുപ്പെന്ന് കേട്ടാല്‍ തന്നെ പര്‍ക്കും ഒരു പേടി സ്വപ്നം തന്നെയാണ്. വണ്ടിയില്‍ വരുത്തിയിരിക്കുന്ന ചെറിയ മോഡിഫിക്കേഷന്‍ പോലും സ്‌പോട്ടില്‍ പൊക്കി പിഴയിടുന്ന കേരളാ എംവിഡി സംസ്ഥാനത്തിന് പുറത്തുവരെ പേരുകേട്ടവരാണ്. പക്ഷേ നിയമം പാലിച്ച് വണ്ടിയോടിക്കുന്നവരെ എംവിഡിക്ക് പ്രത്യേക താത്പര്യവുമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ് നമ്മുടെ കേരളാ മോട്ടോര്‍ വാഹന വകുപ്പ്. പുതിയ അറിയിപ്പുകളും മുന്‍കരുതലുകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ കൃത്യമായി അറിയിക്കാനും എംവിഡി തയാറാവുന്നുണ്ട്. ഇപ്പോഴിതാ വാഹന ഉടമകളുടെ ശ്രദ്ധയ്ക്കായി പുതിയ മുന്നറിയിപ്പ് ഫേസ്ബുക്ക് പേജിലൂടെ ആളുകളിലേക്ക് എത്തിക്കുകയാണ് വകുപ്പ്. അതിലേക്ക് കടക്കാം ഇനി.
എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്വെയറിലെ ഡീറ്റെയില്‍സിനൊപ്പം നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോണ്‍ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്സ് അടയ്ക്കാനായാലും ക്യാമറ ഫൈന്‍ അടയ്ക്കാന്‍ ആയാലും ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
CXn\mbn https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കില്‍ കയറി നിങ്ങളുടെ വാഹന നമ്പര്‍ എന്റര്‍ ചെയ്തു താഴെ ടിക് മാര്‍ക്ക് ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും. അതില്‍ താഴെ ഭാഗത്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് വേണ്ടതായ വിശദാംശങ്ങള്‍ എന്റര്‍ ചെയ്താല്‍ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്റെ ഡീറ്റെയില്‍സിനോട് കൂടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്.
ഈ വിന്‍ഡോയില്‍ ആധാര്‍ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റര്‍ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
വണ്ടിയുള്ള എല്ലാവര്‍ക്കും പുതിയ മുന്നറിയിപ്പുമായി എംവിഡി