മിലാന്‍ ബഹുദൂരം മുന്നില്‍, കിരീടം ഉറപ്പിക്കാന്‍ ഇനി 6 വിജയങ്ങള്‍ മതി

മിലാന്‍ ബഹുദൂരം മുന്നില്‍, കിരീടം ഉറപ്പിക്കാന്‍ ഇനി 6 വിജയങ്ങള്‍ മതി

സീരി എയില്‍ ഇന്റര്‍ മിലാന്‍ കിരീടത്തോടെ അടുക്കുന്നു. ഇന്നകെ ജെനോവയെ കൂടെ പരാജയപ്പെടുത്തിയതോടെ അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് 15 പോയിന്റ് ആയി ഉയര്‍ന്നു. ജെനോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് ഇന്റര്‍ മിലാന്‍ പരാജയപ്പെടുത്തിയത്.

30ആം മിനുട്ടില്‍ അസ്ലനിയും 38ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ സാഞ്ചസും ഇന്റര്‍ മിലാനായി ഗോള്‍ നേടി. 54ആം മിനുട്ടില്‍ വാസ്‌കസ് ആണ് ജെനോവയുടെ ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ഇന്റര്‍ മിലാന് 27 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റ് ആയി. രണ്ടാമതുള്ള യുവന്റസിന് 27 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റ് മാത്രമെ ഉള്ളൂ. ഇനി ശേഷിക്കുന്ന 11 മത്സരങ്ങളില്‍ 6 എണ്ണം വിജയിച്ചാല്‍ തന്നെ ഇന്റര്‍ മിലാന് കിരീടം ഉറപ്പാകും.

മിലാന്‍ ബഹുദൂരം മുന്നില്‍, കിരീടം ഉറപ്പിക്കാന്‍ ഇനി 6 വിജയങ്ങള്‍ മതി

Share

Leave a Reply

Your email address will not be published. Required fields are marked *