പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയാണ്. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

രണ്ടു ദിവസം മുന്‍പാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണു പ്രതികളായുള്ളത്. കെ. സുധാകരന്റെ അടുത്തയാളായ എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി.

പുരാവസ്തു ഇടപാടിന്റെ ഭാഗമായി നിരവധി പേര്‍ മോന്‍സനു നല്‍കിയ 25 ലക്ഷം രൂപയില്‍ പത്തു ലക്ഷം കൈപറ്റിയെന്നാണ് സുധാകരനെതിരായ കേസ്. ഇതില്‍ തെളിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സുധാകരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുന്‍കൂര്‍ ജാമ്യമുണ്ടായതിനാല്‍ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

അടുത്ത കുറ്റപത്രത്തില്‍ കൂടുതല്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, ഐ.ജി ലക്ഷ്മണയെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ തുടര്‍ന്നു വിട്ടയയ്ക്കുകയായിരുന്നു പിന്നീട്.

പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

Share

Leave a Reply

Your email address will not be published. Required fields are marked *