മംഗളൂരു: ദക്ഷിണ കന്നഡയിലെ കഡബയിലുള്ള സര്‍ക്കാര്‍ പിയു കോളേജില്‍ ആസിഡ് ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആസിഡ് ആക്രമണം നടന്നത്. രണ്ടാം പിയുസിയില്‍ പഠിക്കുന്ന അലീന സിബി, അര്‍ച്ചന, അമൃത എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലായി. എം.ബി.എ വിദ്യാര്‍ഥി അബിന്‍ (23) ആണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് അബിന്‍
മലയാളിയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും തൊട്ടടുത്തിരുന്ന മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് നിസാരമായ പൊള്ളലേറ്റതായും ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറഞ്ഞു.
വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവരെ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പ്രണയ പരാജയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പൊള്ളലേറ്റു; മലായാളി യുവാവ് അറസ്റ്റില്‍