വടകര: കീഴല്‍ മുക്കില്‍ താമസിക്കുന്ന കടലൂര്‍ പോസ്റ്റുമാന്‍ ബാലകൃഷ്ണനെയാണ് സമതാ സാമൂഹ്യ മാധ്യമ കൂട്ടായ്മയും, നാടും, നാട്ടുകാരും, കഥാകൃത്തും ചേര്‍ന്ന് ആദരിച്ചത്. 35 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇബ്രാഹിം തിക്കോടി എഴുതിയ ‘സത്യവ്രതനുള്ള കത്തുകള്‍’ എന്ന ചെറുകഥയിലെ ആദര്‍ശ പ്രതീക കഥാപാത്രം ആയിരുന്നു ബാലകൃഷ്ണന്‍. ആദരവ് ഒരു ചടങ്ങ് എന്നതിനപ്പുറം വ്യത്യസ്ത ദേശക്കാരും, കുടുംബക്കാരും, സാമൂഹ്യപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന ഒരു സ്‌നേഹസംഗമം കൂടിയായിരുന്നു. പ്രശസ്ത എഴുത്തുകാരന്‍ ഡോ. ശശികുമാര്‍ പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് ശശികുമാര്‍ മലയിന്‍കീഴ്, ജനറല്‍ സെക്രട്ടറി ഷാജിലാല്‍ തൃശൂര്‍ എന്നിവര്‍ മൊമെന്‍ടോ നല്‍കി ആദരിച്ചു. ഉഷ.സി.നമ്പ്യാര്‍,ജിംലി വി.കെ,ആവള എന്നിവര്‍ പൊന്നാട അണിയിച്ചു .സി.എ.റഹ്‌മാന്‍ ഡല്‍മണ്‍ നന്തി,മൊയ്തു മീത്തലെ വാണിമേല്‍ ,മുഹമ്മദ് പീടികയിലകത്ത് സജേന്ദ്ര ഘോഷ് പള്ളിക്കര, കുഞ്ഞിക്കണ്ണന്‍ തുറശ്ശേരികടവ് ,അജ്‌ന കടലൂര്‍ ,ഒ.പി. ബാബു മാസ്റ്റര്‍, മോഹനന്‍ വാരം കണ്ണൂര്‍ , ജയപ്രകാശ് വാരം കണ്ണൂര്‍ സംസാരിച്ചു ബാലകൃഷ്ണന്‍ മറുമൊഴി പ്രകാശിപ്പിച്ചു. മൃദുല കീഴൂര്‍, ഗോപിക ജയപ്രകാശ് ഗാനാലാപനവും നടത്തി.