പൊന്നാനിയില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണ്

പൊന്നാനിയില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണ്

കഴിഞ്ഞദിവസമാണ് പൊന്നാനിയില്‍ നിന്ന് ആ വാര്‍ത്ത വന്നത്. കടയില്‍ നിന്ന് വാങ്ങി വീട്ടില്‍ സൂക്ഷിച്ച തണ്ണിമത്തന്‍ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടിലാണ് ഈ അപൂര്‍വ്വ സംഭവമുണ്ടായത്. രാവിലെ പത്തരയോടെ വന്‍ ശബ്ദത്തില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്താണ് ഈ പൊട്ടിത്തെറിയുടെ കാരണമെന്ന് ആളുകള്‍ ആരായുന്നുണ്ട്. കേരളത്തില്‍ ഇതൊരു അപൂര്‍വ്വ സംഭവമാണെങ്കിലും തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഒരു പുതിയ കാര്യമല്ല. ഇതെക്കുറിച്ച് ആധികാരികമായ വിവരങ്ങളും ലഭ്യമാണ്.

തണ്ണിമത്തനിലുള്ള ഒരു പ്രത്യേകതരം ബാക്ടീരിയയാണ് പ്രശ്‌നകാരി. ഈ ബാക്ടീരിയ തണ്ണിമത്തനിലെ ഷുഗറുമായും യീസ്റ്റുമായും പ്രവര്‍ത്തിച്ച് ഫെര്‍മെന്റേഷന് (പുളിക്കല്‍) വിധേയമാകുന്നു. കടുത്ത ചൂടുള്ള സാഹചര്യങ്ങളിലാണ് ഈ ബാക്ടീരിയ പെരുകുക. കേരളത്തില്‍ നിലവിലുള്ള കടുത്ത ചൂടാണ് തണ്ണിമത്തനകത്ത് ബാക്ടീരിയ പെരുകാനും അത് പൊട്ടിത്തെറിക്ക് കാരണമാകുന്ന രാസപ്രവര്‍ത്തനത്തിന് വിധേയമാകാനും വഴിയൊരുക്കുന്നത്. മേല്‍പ്പറഞ്ഞ പ്രക്രിയ നടന്നുകഴിഞ്ഞാല്‍ തണ്ണിമത്തനുള്ളില്‍ രൂപപ്പെടുന്ന ഗ്യാസ് ഒടുവില്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. വന്‍ ശബ്ദത്തോടെയാണ് പൊട്ടിത്തെറി നടക്കുക. തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് എങ്ങനെ ഒഴിവാക്കാം?

നേരത്തേ പറഞ്ഞുവല്ലോ, ചൂടാണ് ഈ ബാക്ടീരിയുടെ പ്രിയപ്പെട്ട ജീവിത സാഹചര്യം. ഇത്തരം സാഹചര്യത്തില്‍ തണ്ണിമത്തന്‍ സൂക്ഷിക്കാതിരിക്കുക എന്നതാണ് പോംവഴി. വീട്ടിലെത്തിയാലുടനെ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. എയര്‍ കണ്ടീഷനിങ് ഇല്ലാത്ത മുറികളില്‍ തണ്ണിമത്തന്‍ ഇപ്പോള്‍ സൂക്ഷിക്കുന്നത് ഫെര്‍മെന്റേഷന് വഴിയൊരുക്കും. കൂടാതെ തണ്ണിമത്തന്‍ കുറച്ചുദിവസത്തേക്ക് വീട്ടില്‍ സൂക്ഷിക്കുന്നുവെങ്കില്‍ അത് നന്നായി കഴുകിയിരിക്കണം. പുറമെ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണില്‍ ഫെര്‍മെന്റേഷന് വഴിയൊരുക്കുന്ന ബാക്ടീരിയ ഉണ്ടാകാനിടയുണ്ട്. മുറിയില്‍ തണുത്ത സ്ഥലത്തു വേണം സൂക്ഷിക്കാന്‍.

പൊന്നാനിയില്‍ തണ്ണിമത്തന്‍ പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണ്

തണ്ണിമത്തന്റെ തോട് എന്തിന് കളയണം;

വൈറ്റമിന്‍ എ, ബി6, സി എന്നിവയും പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയാല്‍ സമ്പന്നമാണ് ഇവ. കൂടാതെ ദഹനത്തിന് സഹായിക്കുന്ന ധാരാളം നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലൈക്കോപീന്‍, സിട്രുലിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളും തണ്ണിമത്തന്റെ തോടില്‍ അടങ്ങിയിട്ടുണ്ട്. ചില തരം കാന്‍സറുകളുടെ സാധ്യത കുറയ്ക്കാനും ഹൃദ്രോഗത്തില്‍നിന്ന് സംരക്ഷിക്കാനും പേരുകേട്ടതാണ് ലൈക്കോപീന്‍. സിട്രുലിന്‍ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. തണ്ണിമത്തന്‍ തോട് അച്ചാറിട്ടും, തോരന്‍ വെച്ചുമൊക്കെ കഴിക്കാന്‍.

നല്ല തണ്ണിമത്തനെ തിരിച്ചറിയാന്‍

ഒരേ പോലുള്ള രണ്ടു തണ്ണമത്തന്‍ കൈകളില്‍ എടുക്കുമ്പോള്‍ അതില്‍ ഭാരക്കൂടുതലുള്ളതിനെ വീട്ടിലേക്ക് കൂട്ടാം

തണ്ണിമത്തനില്‍ വിരലുകള്‍ കൊണ്ടു തട്ടുമ്പോള്‍ ആഴത്തില്‍ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വന്‍സി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്‌ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.

നിറം പരിശോധിച്ചും തെരഞ്ഞെടുക്കാം- കടുംപച്ച നിറത്തിലും ഇളംപച്ചയിലുമുള്ളവ വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായി എന്നാണ് അര്‍ഥമാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *