കേഡ് പാര്‍ലിമെന്റ് സീറ്റില്‍ നവജന ശക്തി കോണ്‍ഗ്രസ്സ് മത്സരിക്കും
മഹാരാഷ്ട്രയില്‍ കേഡ് പാര്‍ലിമെന്റ് സീറ്റില്‍ നവജന ശക്തി കോണ്‍ഗ്രസ്സ് മത്സരിക്കും. പാര്‍ട്ടി മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് കാല്പ്പന മാനെയാണ് സ്ഥാനാര്‍ത്ഥി. മാര്‍ച്ച് നാലിന് കേഡ് നാസിക് റോഡില്‍ നൗനാഥ് കണ്വെന് സെന്ററില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിക്കും. ദേശിയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. തെലിങ്കാന സംസ്ഥാന പ്രസി ഡന്റ് ജാനു പ്രമീള, ബാബാ ഷിന്‍ഡേ, ദാദാ ശങ്കര്‍ ബാ സൈ വൈഘന്ഡേ , അനില്‍ ഷിന്‍ഡേ, അമീര്‍ ഖാന് , സംഗീത ഷിന്‍ഡേ, ഭാഗ്യശ്രീ ചാരന്, ഷാമള് ടാട്ടൂര് , വിശ്വാന പാട്ടില്‍, താന്‍ ജി നായിക്കരെ, കിഷോര്‍ ബാബു ഷിന്‍ഡേ , പവന് മോറോ, അനില്പവാര്, സംഗീത, സഹില്‍ ഷിന്‍ഡേ , അഭിഷേക് തുടങ്ങി നേതാക്കള്‍ പങ്കെടുക്കും. പഞ്ചാബ്, തെലിങ്കാന , മഹാരാഷ്ര , തമിഴ്നാട് , സംസ്ഥാനങ്ങളില്‍ തനിച്ച് മത്സരിക്കും. മറ്റ് ഇടങ്ങളില്‍ ഇന്ത്യ സഖ്യത്തെ പിന്തുണക്കും.