ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക്; കേരളത്തില്‍ പന്തുതട്ടാനെത്തുന്നു

ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക്; കേരളത്തില്‍ പന്തുതട്ടാനെത്തുന്നു

കൊച്ചി: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രഥമ സീസണില്‍ അന്താരാഷ്ട്ര താരങ്ങള്‍ അണിനിരക്കുന്നു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് അടക്കമുള്ള വമ്പന്‍ താരനിരയാണ് കേരളത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. വിദേശ താരങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചു ലോകോത്തര നിലവാരത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലീഗില്‍ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്തമാസം പ്രഖ്യാപിക്കും. സൂപ്പര്‍ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആഗസ്റ്റ് അവസാനവാരത്തോടെയാവും സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുക. ആറു ടീമുകളാണ് ആദ്യ സീസണില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്നുള്ള കോര്‍പറേറ്റ് ടീമുകള്‍ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പല്‍ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളാണു നിലവില്‍ ടൂര്‍ണമെന്റിനായി പരിഗണനയിലുള്ളതെന്ന് മാത്യു ജോസഫ് അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താവും അന്തിമവേദി തീരുമാനിക്കുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക് തുടങ്ങി ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ ടൂര്‍ണമെന്റില്‍ ഐക്കണ്‍ താരങ്ങളായെത്തും. ലീഗിന്റെ ഭാഗമാകാന്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ച് ആറു വിദേശതാരങ്ങളാകും ഓരോ ടീമിലും ഉണ്ടാവുക.

ഇബ്രാഹിമോവിച്, കക്ക, കഫു, ഹള്‍ക്ക്; കേരളത്തില്‍ പന്തുതട്ടാനെത്തുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *