റെയില്‍വേ സംരക്ഷണ സേനയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴില്‍ വിജ്ഞാപനം (നമ്പര്‍ RPF 01& 2/2024). www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ആകെ 4660 ഒഴിവുകളുണ്ട്.
എസ്.ഐ
സബ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ 452 ഒഴിവുകളാണുള്ളത്. അടിസ്ഥാന ശമ്പളം 35,400 രൂപ.
യോഗ്യത
സര്‍വകലാശാല ബിരുദം.
പ്രായപരിധി
1.7.2024 ല്‍ 20 മുതല്‍ 28 വയസ് വരെ.
കോണ്‍സ്റ്റബിള്‍
കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 4208 ഒഴിവുകളുണ്ട്. അടിസ്ഥാന ശമ്പളം 21700 രൂപ.
യോഗ്യത
എസ്.എസ്.എല്‍.സി/ പത്താം ക്ലാസ്/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
പ്രായപരിധി
1.7.2024ല്‍ 18 മുതല്‍ 28 വയസ് വരെ.
ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുള്ളവരാകണം. ഒഴിവുകളില്‍ 15 ശതമാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. എസ്.സി, എസ്.ടി, ഒബിസി, നോണ്‍ ക്രീമിലെയര്‍/ ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും സംവരണം ലഭിക്കും.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കായിക പരീക്ഷ, ശാരീരിക അളവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ ഫീസ്: 500 രൂപ. വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ (EBS) വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബാങ്ക് ചാര്‍ജ് ഒഴികെയുള്ള തുക (ജനറല്‍ വിഭാഗത്തിന് 400 രൂപ) തിരികെ ലഭിക്കും.
വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 15 മുതല്‍ മേയ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rrbthiruvanathapuram.gov.in കാണുക.
റെയില്‍വേയില്‍ വമ്പന്‍ അവസരം; എസ്.ഐ, 4660 ഒഴിവുകള്‍
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://chat.whatsapp.com/F12eYmjWsxTA789YxLZ82C