ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം ഇത് മാത്രം; ഭക്ഷണങ്ങളില്‍ മാറ്റംവരുത്താം

ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം ഇത് മാത്രം; ഭക്ഷണങ്ങളില്‍ മാറ്റംവരുത്താം

കടുത്ത വേനല്‍ കാരണം വീടിനകത്തും പുറത്തും കഴിയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. മുറിയില്‍ എസി പിടിപ്പിച്ചും ദിവസത്തില്‍ നാല് നേരം കുളിച്ചുമൊക്കെ ശരീരം തണുപ്പിക്കാന്‍ പ്രയാസപ്പെടുകയാണ് ആളുകള്‍. എന്നാല്‍ മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇവയെല്ലാം ഒരു പരിധിക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടില്ല എന്നു മാത്രമല്ല ആരോഗ്യത്തിന് അത്ര ഗുണകരവുമല്ല. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക മാത്രമാണ് ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം. അതിനായി ധാരാളം വെള്ളം കുടിക്കണം.

 

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ദഹനം എളുപ്പമാക്കുന്ന ഭക്ഷണങ്ങള്‍ ചൂടുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. വേനല്‍ കാലത്ത് പാലിക്കേണ്ട ചില ഭക്ഷണ നിയമങ്ങളുണ്ട്.

വേനല്‍ എന്ന് കേട്ടാല്‍ തന്നെ ആദ്യം പട്ടികയില്‍ ഇടംപിടിക്കുക ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങളായിരിക്കും. എന്നാല്‍ ഫ്രോസണ്‍ രൂപത്തിലുള്ള ഭക്ഷണവും പാനീയങ്ങളും കുടിക്കുമ്പോള്‍ അതിനെ നിങ്ങളുടെ ശരീരം ചൂടാക്കും. അതുകൊണ്ട് തന്നെ അത് നിങ്ങളുടെ ശരീരത്തിന് കൂളിങ് ഇഫക്ട് തരില്ല.

വേനല്‍ക്കാല പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉല്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളരിക്ക, പുതിന, നാരങ്ങ, പാവക്ക പോലുള്ളവ നിങ്ങളുടെ ശരീരത്തിലെ ചൂടു കുറയ്ക്കും. അതിനൊപ്പം തണ്ണിമത്തന്‍, ലിച്ചി തുടങ്ങിയ ജലാംശം കൂടുതലടങ്ങിയ പഴങ്ങളും കഴിക്കണം.

വേനല്‍ക്കാലത്ത് ഭക്ഷ്യവിഷബാധ സാധ്യത കൂടുതലായതിനാല്‍ ഭക്ഷണം ഫ്രഷ് ആയി കഴിക്കാന്‍ ശ്രദ്ധിക്കണം.

വേനല്‍ക്കാലത്ത് വിപണി പിടിക്കുന്ന എനര്‍ജി ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ദോഷമാണ്. പകരം കരിക്ക്, സംഭാരം, ബാര്‍ലി വെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ കുടിക്കാം

വേനല്‍ക്കാലത്ത് എരിവും ഉപ്പും കൂടിയ ഭക്ഷണം ഒഴിവാക്കണം

ചൂടില്‍ നിന്നും രക്ഷപെടാനുള്ള ഏക മാര്‍ഗം ഇത് മാത്രം; ഭക്ഷണങ്ങളില്‍ മാറ്റംവരുത്താം

Share

Leave a Reply

Your email address will not be published. Required fields are marked *