വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806 രൂപയാക്കി

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806 രൂപയാക്കി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 26 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806 രൂപയായി. തുടര്‍ച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിക്കുന്നത്.

എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികള്‍ സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന് വില കൂടാന്‍ കാരണമാകും. ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വില വര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില 1806 രൂപയാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *