ജെഎന്‍യുവില്‍ സംഘര്‍ഷം; ABVP-ക്കാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകള്‍

ജെഎന്‍യുവില്‍ സംഘര്‍ഷം; ABVP-ക്കാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകള്‍

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകള്‍ ആരോപിച്ചു.

സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നിയന്ത്രണാതീതമാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.ചില വിദ്യാര്‍ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരാള്‍ വടികൊണ്ട് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും മറ്റൊരാള്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണവും സ്ഥിരീകരിച്ചിട്ടില്ല.
<

h3>ജെഎന്‍യുവില്‍ സംഘര്‍ഷം; ABVP-ക്കാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകള്‍

Share

Leave a Reply

Your email address will not be published. Required fields are marked *